
പുണ്യ റമസാനെ വരവേറ്റ് ഗൾഫ് രാജ്യങ്ങൾ
- പള്ളികളിൽ വിശ്വാസികളുടെ തിരക്ക്
പുണ്യറമസാനെ വരവേറ്റ് ഗൾഫ് രാജ്യങ്ങൾ. ഇത്തവണ ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഒരുമിച്ചാണ് റമസാൻ നോമ്പ് ആരംഭിച്ചത്. ആത്മാവിനു വിശുദ്ധിയും ശക്‌തിയും പകരുന്ന ഉപവാസത്തിന്റെയും പ്രാർഥനയുടെയും റമസാനാണ് തുടക്കമായിരിക്കുന്നത്.

ആദ്യനോമ്പ് ദിവസം പള്ളികളിൽ വിശ്വാസികളുടെ തിരക്കായിരുന്നു. മഗ്രിബ് നമസ്‌കാരത്തിന് ബാങ്ക് മുഴങ്ങിയതോടെ ഈന്തപ്പഴം കഴിച്ചും വെള്ളം കുടിച്ചും നോമ്പ് തുറന്നു.