
പുതിയ റെക്കോർഡ്; ക്രിസ്മസിന് വിറ്റത് 152 കോടിയുടെ മദ്യം
- ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ടത് ക്രിസ്മസ് ദിനത്തിലെയും, തലേ ദിവസത്തെയും കണക്കുകളാണ്
തിരുവനന്തപുരം:സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ 2 ദിവസങ്ങളിലായി നടന്നത് റെക്കോർഡ് മദ്യവിൽപ്പനയാണ്.

ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ടത് ക്രിസ്മസ് ദിനത്തിലെയും, തലേ ദിവസത്തെയും കണക്കുകളാണ്. ഈ വർഷം ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 24, 25 തീയതികളിൽ വിറ്റത് 122.14 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനം വർധനവാണ് ഈ തവണ ഉണ്ടായിരിക്കുന്നത്.
CATEGORIES News