പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം

പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം

  • കൊച്ചി രവിപുരം ഔട്ട്ലെറ്റിലാണ് കൂടുതൽ മദ്യം വിറ്റത്

തിരുവനന്തപുരം:പുതുവത്സര ദിനത്തോടനുബന്ധിച്ച് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോർഡ് മദ്യവിൽപ്പനയാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 13 കോടിയുടെ വർധനവാണ് ഉണ്ടായത് . ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. കൊച്ചി രവിപുരം ഔട്ട്ലെറ്റിലാണ് കൂടുതൽ മദ്യം വിറ്റത്.

കഴിഞ്ഞ വർഷം പുതുവർഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. കഴിഞ്ഞവർഷം ബെവ്കോ ഔട്ട്ലറ്റ്ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ഈ തവണ ക്രിസ്‌മസ്-പുതുവത്സര സീസണിൽ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്.

കഴിഞ്ഞ വർഷം ക്രിസ്മസ്-പുതുവത്സര സീസണിൽ 697.05 കോടിയുടെ മദ്യമാണ് വിറ്റത്. ഈ തവണ ഏതാണ്ട് 2.28 കോടിയുടെ അധിക വിൽപ്പനയാണ് ഉണ്ടായത് . ഇത്തവണ രവിപുരം ഔട്ട്ലറ്റ്ലെറ്റിൽ നിന്നും 92.31 ലക്ഷം രൂപയുടെ മദ്യമാണ് പുതുവത്സരത്തലേന്ന് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ 86.65 ലക്ഷം രൂപയുടെ മദ്യം വിൽപ്പന നടത്തി.മൂന്നാം സ്ഥാനം കൊച്ചി കടവന്ത്ര ഔട്ട്ലറ്റ്ലെറ്റിനാണ്. 79.09 ലക്ഷം രൂപയുടെ മദ്യമാണ് കടവന്ത്രയിൽ വിറ്റത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )