പുലിയുടെ സാന്നിധ്യം; പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ചു

പുലിയുടെ സാന്നിധ്യം; പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ചു

  • ബിഎൻഎസ്എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ്

കണ്ണൂർ:ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനെ തുടർന്ന് പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ.ജനുവരി ആറ് തിങ്കളാഴ്‌ച രാവിലെ 10 മണി മുതൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് പൊതു ജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ചത്.

ബിഎൻഎസ്എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ്. ഈ ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികൾക്കെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )