
പുഷ്‌പഗിരിയിലെ മാലിന്യകേന്ദ്രം: നാട്ടുകാർ പ്രതിഷേധത്തിൽ
- കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഷ്പഗിരിയിൽ ജനവാസ കേന്ദ്രത്തിൽ മാലിന്യകേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരേയാണ് പ്രതിഷേധമുയരുന്നത്.
തിരുവമ്പാടി: സ്കൂൾ, അങ്കണവാടി, പള്ളി, കോൺവെന്റ് എന്നിവ പ്രവർത്തിക്കുന്നിടത്ത് മാലിന്യകേന്ദ്രം തുടങ്ങാൻ ഉള്ള തീരുമാനത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഷ്പഗിരിയിൽ ജനവാസ കേന്ദ്രത്തിൽ മാലിന്യകേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരേയാണ് പ്രതിഷേധമുയരുന്നത്. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ ഇത്തരമൊരു പദ്ധതി അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. പക്ഷെ വൈസ് പ്രസിഡന്റായ മേരി തങ്കച്ചൻ പറയുന്നത് പദ്ധതി തുടങ്ങുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്നാണ്.
പ്രതിഷേധ പരിപാടിയിൽ സിജോ പാറമ്പുഴ അധ്യക്ഷനായി. വിത്സൻ പുല്ലു.വേലിൽ, ജോൺസൺ കുളത്തിങ്കൽ, ജോളി പൈക്കാട്ട്, ജിൻസ് ഇടമനശ്ശേ രിയിൽ, ജോയി കുരികാട്ടിൽ, വിത്സൻ പാലയ്ക്കത്തടത്തിൽ, ജോർജ് നെല്ലിടാം കുന്നേൽ, തോമസ് ഐക്കരശ്ശേരി എന്നിവർ സംസാരിച്ചു. ആരോഗ്യസുരക്ഷ കണക്കിലെടുത്ത് പദ്ധതി നീക്കം ഉപേക്ഷിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ ഏഴ്, ഒമ്പത് വാർഡുകളുടെ സംയുക്ത കൺവെൻഷൻ ആവശ്യപ്പെട്ടു.