
പുഷ്‌പ 2; ആദ്യ ഷോയിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീക്ക് മരണം
- അല്ലു അർജുനെ കാണാൻ തടിച്ചുകൂടിയ ആരാധകരും പോലീസും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു
ഹൈദ്രബാദ് :അല്ലു അർജുൻ നായകനാവുന്ന പുഷ്‌പ 2 വിന്റെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ഹൈദരാബാദ് സ്വദേശിയാണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് ബോധം കെട്ട് വീണ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേർക്ക് ഗുരുതര പരുക്കുകളെന്നും റിപ്പോർട്ട് ഉണ്ട്. ഇന്നലെ രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററിൽ പുഷ്‌പ 2 സിനിമയുടെ പ്രീമിയർ ഷോ വെച്ചിരുന്നത്.

അല്ലു അർജുനെ കാണാൻ തടിച്ചുകൂടിയ ആരാധകരും പോലീസും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശിയതാണ് സംഘർഷത്തിന് കാരണമായതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
CATEGORIES News