പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; ഒൻപത് വയസ്സുകാരന്റെ മരണം സ്ഥിരീകരിച്ചു

പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; ഒൻപത് വയസ്സുകാരന്റെ മരണം സ്ഥിരീകരിച്ചു

  • ഹൈദരാബാദ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീതേജ്

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒൻപത് വയസ്സുകാരൻ ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.

രേവതി, ഭർത്താവ് ഭാസ്‌ കർ മക്കളായ ശ്രീ തേജ്, സാൻവിക എന്നിവർക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയർ ഷോ ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യ തിയറ്ററിൽ കാണാനെത്തിയതായിരുന്നു.

അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൈദരാബാദ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീതേജ്.
സംഭവത്തിൽ അല്ലു അർജുനെതിരേ കേസെടുക്കുകയും നടൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )