
പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ കിണറ്റിൽ പെട്ടു; രക്ഷകരായി ഫയർ ഫോഴ്‌സ്
- വീടിനു പിന്നിലെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനായി ഇറങ്ങിയ ഷിജി പിന്നീട് തിരിച്ചു കയറാൻ കഴിയാതെ കിണറ്റിൽ അകപ്പെടുകയായിരുന്നു.
ഫറോക്ക് : കിണറ്റിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാൻ കിണറ്റിലേക്ക് ഇറങ്ങിയ ഫറോക്ക് വെസ്റ്റ് നല്ലൂർ ചേനപറമ്പ് സ്വദേശി ഷിജി (46) നെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു പിന്നിലെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനായി ഇറങ്ങിയ ഷിജി പിന്നീട് തിരിച്ചു കയറാൻ കഴിയാതെ കിണറ്റിൽ അകപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. മീഞ്ചന്തയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വ ത്തിലുള്ള സംഘം എത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.
ഗ്രേഡ് അസിസ്റ്റൻറ് ഓഫീസർ ഇ. ശിഹാബുദ്ധീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലിജു അർമാൻ, കെ.കെ. അനൂപ്, പി. ഷൈലേഷ്, ഹോം ഗാർഡുമാരായ എൻ.വി. റഹീഷ്, എൻ. അനൂപ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
CATEGORIES News
