പൂരം കലക്കലിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വി.എസ് സുനിൽകുമാർ

പൂരം കലക്കലിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വി.എസ് സുനിൽകുമാർ

  • അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്

തൃശൂർ: പൂരം കലക്കലിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. ഒന്നാംപ്രതിയാവേണ്ടത് അന്നത്തെ ജില്ലാ കലക്ടർ ആയിരുന്നെന്നും മന്ത്രിമാരോ എംഎൽഎമാരോ അങ്ങോട്ട് വരേണ്ടതില്ലെന്നാണ് ജില്ലാ കലക്ടർ പറഞ്ഞതെന്നും സുനിൽകുമാർ പറഞ്ഞു. പൂരം കലക്കലിന് പിന്നിൽ ആർഎസ്എസുകാരും ബിജെപിക്കാരുമുണ്ടെന്നും ദേവസ്വത്തിലെ ചിലർക്ക് പങ്കുണ്ടെങ്കിലും ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നത് ശരിയല്ലെന്നും സുനിൽകുമാർപറഞ്ഞു. ‘പൂരം കലക്കലുമായി ബന്ധപ്പെട്ട് മൂന്ന് തട്ടിലായാണ് അന്വേഷണം നടന്നത്. ആ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.’

തിരുവമ്പാടി ദേവസ്വത്തെ ഇതുമായി ബന്ധപ്പെട്ട് പ്രതിചേർക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. ദേവസ്വം പൂരം അലങ്കോലപ്പെടുത്താൻ കൂട്ടുനിൽക്കുമെന്ന് വിശ്വസിക്കാനാകില്ല. എങ്കിലും, ആ ദേവസ്വത്തിനകത്തെ വ്യക്തികളിൽ ആർക്കെല്ലാമാണ് ഇതിൽ പങ്കുള്ളതെന്ന കാര്യം വ്യക്തമായി അറിയേണ്ടതുമുണ്ട്. പൂരം കലക്കലിന് പിന്നിൽ രാഷ്ട്രീയമായ ഗൂഢാലോചനയുണ്ടെന്നാണ് എനിക്ക് മനസിലായത്. ആ രാഷ്ട്രീയ ഗൂഢാലോചനയാണ് വ്യക്തമായി പുറത്തുവരേണ്ടത്.
പൂരം അലങ്കോലപ്പെടുത്തുന്നതിലൂടെ ലാഭം കൊയ്യാൻ ഇറങ്ങിത്തിരിച്ച പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ട ആളുകൾക്കുമാണ് അതിന്റെ ഉത്തരവാദിത്തം. അവർക്ക് സഹായകമായ ചില കാര്യങ്ങൾ ദേവസ്വത്തിനകത്തെ ചിലർ സ്വീകരിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്’. സുനിൽകുമാർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )