
പൂരം കലക്കൽ വിഷയം ; ഇന്ന് ചർച്ച
- അടിയന്തരപ്രമേയ നോട്ടീസിൽ 2 മണിക്കൂർ ചർച്ച
തിരുവനന്തപുരം :തൃശൂർ പൂരം കലക്കൽ വിഷയം ചർച്ച ചെയ്യാനൊരുങ്ങി സർക്കാർ. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു.12 മണി മുതൽ 2 മണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിച്ച സമയം .
തുടർച്ചയായ മൂന്നാം ദിവസമാണ് അടിയന്തരപ്രമേയ നോട്ടീസ് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നത്. അതേ സമയം മുഖ്യമന്ത്രി ഇന്നും സഭയിൽ എത്തില്ല.