
പൂളപ്പാറ മലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം
- പുലിയുടെതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടത് രാവിലെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുന്നവരാണ്
തൊട്ടിൽപാലം:കാവിലുംപാറ പഞ്ചായത്തിലെ പൂളപ്പാറ മലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. റോഡിൽ കണ്ട കാൽപാട് പുലിയുടേതാണെന്ന സംശയത്തെ തുടർന്ന് കുറ്റ്യാടി ഫോറസ്‌റ്റ് ആർആർടിയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി.

ആവശ്യമെങ്കിൽ ക്യാമറ സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. റോഡിൽ പുലിയുടെതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടത് രാവിലെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകുന്നവരാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥരായ റിനീഷ്, രാജീവൻ, ദിനേശൻ, രാജൻ, ബിൻസി, ഷീന തുടങ്ങിയവർ തിരച്ചിലിന് നേതൃത്വം നൽകി.റോഡിൽ കണ്ട കാൽപാടുകൾ പുലിയുടേതാണെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും പുലിയുടെ സാന്നിധ്യം ഉണ്ടെന്നു തോന്നിയാൽ വനംവകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
CATEGORIES News