
പെട്രോള്‍ വില കൂട്ടി ഖത്തർ; കുറച്ച് യു.എ.ഇ
- പുതിയ വർഷത്തിൽ ഇന്ധന വില വർധനയുമായി ഖത്തർ.
- പുതുവർഷ സമ്മാനമായി യു.എ.ഇയിലെ പെട്രോൾ ഡീസൽ വില കുറച്ചു.
ഖത്തർ: പുതിയ വർഷത്തിൽ ഇന്ധന വില വർധനയുമായി ഖത്തർ. ഖത്തറില്‍ പ്രീമിയം പെട്രോളിന്റെ വിലയാണ് വര്‍ധിപ്പിച്ചത് . ജനുവരിയിലെ ഇന്ധനവിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാല്‍ ആണ് ജനുവരിയിലെ നിരക്ക്. എന്നാല്‍ സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ നിരക്കില്‍ മാറ്റമില്ല.
2.10 റിയാലാണ് ജനുവരിയിലെ നിരക്ക്. ഡീസല്‍ വിലയിലും മാറ്റമില്ല. 2.05 റിയാലാണ് വില. ഖത്തര്‍ എനര്‍ജിയാണ് ഇന്ധനവില പ്രഖ്യാപിക്കുന്നത്. ആഗോള എണ്ണവിപണിയിലെ നിരക്ക് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. അതേസമയം യു.എ.ഇയിൽ ജനുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.
പുതുവർഷ സമ്മാനമായി യു.എ.ഇയിലെ പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസ് വീതവും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.82 ദിർഹമായി കുറഞ്ഞു. 2.71 ദിർഹമാണ് സ്പെഷ്യൽ പെട്രോളിന്റെ പുതിയനിരക്ക്.