
പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിധി പറയും
- 24 പ്രതികളുടെ പട്ടികയിലാണുള്ളത്
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയും. രണ്ടുവർഷത്തിലേറെയായി കേസിന്റെ വിചാരണയ്ക്കൊടുവിലാണ് വിധി.രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം.

ആദ്യം കേരള പോലീസ് അന്വേഷിച്ച കേസ് പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) ലേക്ക് മാറ്റുകയായിരുന്നു. മുൻ എം.എൽ.എയും സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളുടെ പട്ടികയിലാണുള്ളത്.