പെരിയ ഇരട്ട കൊലപാതകം; 28-ന് വിധി പറയും

പെരിയ ഇരട്ട കൊലപാതകം; 28-ന് വിധി പറയും

  • മുൻ ലോക്കൽക്കമ്മിറ്റിയംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി

കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ലോട്ടെ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ഈ മാസം 28-ന് വിധി പറയും. മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. മുൻ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠൻ. മുൻ പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്‌ണൻ, മുൻ പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

മുൻ ലോക്കൽക്കമ്മിറ്റിയംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ പത്തുപേരെ സി.ബി.ഐയുമാണ് അറസ്റ്റു ചെയ്തത്. 2019 ഫെബ്രുവരി 17-നാണ് കൊല നടന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )