പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • ലോകമെമ്പാടുമുള്ള വിശ്വാസികൾക്കൊപ്പം നമ്മുടെ നാടും ചെറിയ പെരുന്നാളിന്റെ ആഹ്ളാദത്തിലേക്ക് കടക്കുകയാണ്

തിരുവനന്തപുരം : പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്രതത്തിലൂടെ മനസുകളെ സ്ഫുടം ചെയ്യാനും പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുമാണ് ഈ നോമ്പുകാലവും നമ്മെ ഓർമ്മിപ്പിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു .

ലോകമെമ്പാടുമുള്ള വിശ്വാസികൾക്കൊപ്പം നമ്മുടെ നാടും ചെറിയ പെരുന്നാളിന്റെ ആഹ്ളാദത്തിലേക്ക് കടക്കുകയാണ്. അപരന്റെ ദുഃഖങ്ങളിൽ താങ്ങാകാനും മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം നാടാകെ പരത്താനും ഈ പെരുന്നാൾ ആഘോഷങ്ങൾക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )