പെഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനവുമായി നടൻ മമ്മൂട്ടി

പെഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനവുമായി നടൻ മമ്മൂട്ടി

  • രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്

തിരുവനന്തപുരം : പെഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനവുമായി നടൻ മമ്മൂട്ടി. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്.

തീർത്തും ഹൃദയഭേദകമായ സംഭവങ്ങളാണ് പഹൽഗാമിൽ നടന്നതെന്നും ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും അവരുടെ ത്യാഗം ഒരിക്കലും മറക്കില്ലയെന്നും മമ്മൂട്ടി കുറിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )