
പെൺകുട്ടികളുടെ ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴു; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
- മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിലെ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്
പത്തനംതിട്ട:കടമ്മനിട്ട ലോ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടി.പുഴുവിനെ കണ്ടെത്തിയത് മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിലെ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ്.

ഇതിന് മുൻപും കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്.വിദ്യാർഥികൾ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഭക്ഷണം കൊണ്ടുവരുന്ന കാറ്ററിംഗ് ഏജൻസിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
CATEGORIES News