
പെൺകുട്ടികളെ കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കാനും ആത്മവിശ്വാസമുള്ളവരായി വളർത്താനും അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണമെന്ന് മന്ത്രി ശിവൻകുട്ടി
- അമ്പത് വർഷമെന്നത് ഒരു പൊതുവിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു കാലയളവല്ലെന്നും അത് സമൂഹത്തിന് നൽകിയ മഹത്തായ സേവനത്തിൻ സാക്ഷ്യപത്രമാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം :പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം അവരുടെ കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കാനും ആത്മവിശ്വാസമുള്ളവരായി വളർത്താനും അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കരമന ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സുവർണ്ണ ജൂബിലി ആഘോഷവും മെറിറ്റ്ഡേയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്. ഹൈടെക് ക്ലാസ് മുറികളും അത്യാധുനിക ലാബുകളും മികച്ച ഭൗതിക സാഹചര്യങ്ങളും ഒരുക്കിയതിലൂടെ സർക്കാർ സ്കൂളുകൾ മാറ്റത്തിൻ്റെ പാതയിലാണ്. അമ്പത് വർഷമെന്നത് ഒരു പൊതുവിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു കാലയളവല്ലെന്നും അത് സമൂഹത്തിന് നൽകിയ മഹത്തായ സേവനത്തിൻ സാക്ഷ്യപത്രമാണെന്നും അദ്ദേഹം പറഞ്ഞു
CATEGORIES News
