പെൻഷൻ പരിഷ്‌കരണ കുടിശ്ശിക; അവസാന ഗഡു അനുവദിച്ചു

പെൻഷൻ പരിഷ്‌കരണ കുടിശ്ശിക; അവസാന ഗഡു അനുവദിച്ചു

  • ധന വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം:സംസ്ഥാനത്തെ പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ നാലാം ഗഡു അനുവദിച്ചു. ഇത് സംബന്ധിച്ച് ധന വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട് . പെൻഷൻ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ തന്നെ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

പെൻഷൻ കുടിശ്ശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നാലാം ഗഡു ഈ മാസം വിതരണം ചെയ്യുന്നതോടെ പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശ്ശിക സംസ്ഥാനത്തെ മുഴുവൻ പെൻഷൻകാർക്കും ലഭ്യമാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (1 )