
പെൻ പിൻ്റർ പുരസ്‌കാരം അരുന്ധതി റോയിക്ക്
- കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർക്കാണ് പെൻ പിൻ്റർ പുരസ്കാരം നൽകിവരുന്നത്
ഈ വർഷത്തെ പെൻ പിൻ്റർ പുരസ്‌കാരം എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിക്ക്.പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിർണയ സമിതി പ്രശംസിച്ചു. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിന്ററിൻ്റെ സ്‌മരണയ്ക്കായാണ് വർഷം തോറും പെൻ പിൻ്റർ പുരസ്കാരം നൽകിവരുന്നത്.
2024 ഒക്ടോബർ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. യുകെ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, കോമൺവെൽത്ത്, മുൻ കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർക്കാണ് പെൻ പിൻ്റർ പുരസ്കാരം നൽകിവരുന്നത്.

ഇംഗ്ലീഷ് പെൻ 2009-ലാണ് പുരസ്കാരം സ്ഥാപിച്ചത്. ഇംഗ്ലീഷ് പെൻ അധ്യക്ഷൻ റൂത്ത് ബോർത്ത്വിക്ക്, നടൻ ഖാലിദ് അബല്ല, എഴുത്തുകാരൻ റോജർ റോബിൻസൺ എന്നിവരായിരുന്നു ഈ വർഷത്തെ ജൂറി അംഗങ്ങൾ.