പേവിഷബാധ ജാഗ്രത വേണം

പേവിഷബാധ ജാഗ്രത വേണം

  • അണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരിൽനിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുക

തിരുവനന്തപുരം: പേവിഷബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ മനസ്സിലാക്കി പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. അണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരിൽനിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുക. പ്രതിരോധമാണ് പേവിഷബാധയ്ക്കെതിരെയുള്ള ഫലപ്രദമായ പരിഹാരമാർഗം.

മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയുണ്ടായാൽ ഈഭാഗം 15 മിനിറ്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും തെരഞ്ഞെടുത്ത ജില്ല, ജനറൽ ആശുപത്രികളിലും വാക്സിൻ സൗജന്യമായി ലഭിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )