
‘പൈങ്കിളി’ ട്രെയിലർ പുറത്ത്
- ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിൽ എത്തും
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പൈങ്കിളി’ സിനിമയുടെ ട്രെയിലർ പുറത്ത്. വലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിൽ എത്തും.

നടൻ ശ്രീജിത്ത് ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റേയും അർബൻ ആനിമലിന്റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.ഛായാഗ്രഹണം അർജുൻ സേതു.