
പൊടിക്കാറ്റിൽ മുങ്ങി യുഎഇ
- മണിക്കുറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്
അബുദാബി:യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കി.പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ചൊവ്വാഴ്‌ച രാത്രി അബുദാബിയിൽനിന്ന് ആരംഭിച്ച പൊടിക്കാറ്റ് ഇന്നലെ ദുബായ്, ഷാർജ, അൽഐൻ, അൽദഫ തുടങ്ങി യുഎഇയുടെ ഇതര ഭാഗങ്ങളെ പൊടിയിൽ നിറച്ചു.