പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ

പൊതുമാപ്പ് പ്രഖ്യാപിച്ച് യുഎഇ

  • യുഎഇയിൽ തിരിച്ചെത്താൻ തടസ്സമില്ലെന്ന് അധികൃതർ

അബുദബി:യുഎഇയിൽ താമസവിസ നിയമലംഘകർക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചു. പിഴയില്ലാതെ തന്നെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരം ഇതുവഴി ലഭിക്കും. ഇതിനായി സെപ്‌തംബർ 1 മുതൽ അംഗീകൃത ടൈപ്പിങ് സെൻ്ററുകളിൽ അപേക്ഷ ഫോം ലഭിക്കും.

അതേ സമയം രാജ്യത്ത് കേസുകളുള്ളവർ ഇവ രണ്ട് മാസത്തെ ഗ്രേസ് പീരീഡിനുള്ളിൽ തീർപ്പാക്കേണ്ടതാണ്. അതേസമയം തന്നെ രാജ്യത്ത് നിന്ന് മടങ്ങിപ്പോയവർക്ക് പിന്നീട് യുഎഇയിൽ തിരിച്ചെത്താൻ തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.ഇന്ത്യൻ അസോസിയേഷൻ ഷാർജ യുഎഇ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )