പൊതുശ്മശാനം തുറന്നു പ്രവർത്തിക്കുന്നില്ല; ശവമഞ്ച പ്രതിഷേധ മാർച്ച് നടത്തി ബിജെപി

പൊതുശ്മശാനം തുറന്നു പ്രവർത്തിക്കുന്നില്ല; ശവമഞ്ച പ്രതിഷേധ മാർച്ച് നടത്തി ബിജെപി

  • ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു

ചേമഞ്ചേരി:അടച്ചു പൂട്ടിയ പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കുക, തീരദേശ അനുബന്ധ റോഡുകൾ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് ശവമഞ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേർ മാർച്ചിൽ പങ്കെടുത്തു.

ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്‌ എസ്‌. ആർ.ജയികിഷ് ഉദ്ഘടനം ചെയ്തു, ഏരിയ പ്രസിഡന്റ്‌ സജീവ്കുമാർ അധ്യക്ഷതവഹിച്ചു,, മണ്ഡലം ജന സെക്രട്ടറി അഡ്വ എ.വി നിധിൻ, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് വിനോദ് കാപ്പാട്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിതേഷ് കാപ്പാട്, എസ്.സി. മോർച്ച മണ്ഡലം പ്രസിഡണ്ട് രജീഷ് തൂവക്കോട്, ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പി. പ്രീജിത്ത്, വേങ്ങളം, രാജേഷ് കുന്നുമ്മൽ, മാധവൻ. ഒ,മാധവൻ പൂക്കാട്, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )