പൊതു പരിപാടികൾ ഒഴിവാക്കി അടൂരിലെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ

പൊതു പരിപാടികൾ ഒഴിവാക്കി അടൂരിലെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ

  • വീടിനുമുമ്പിൽ മാധ്യമങ്ങൾ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്

അടൂർ: രാജിക്ക് പിന്നാലെ പാലക്കാട് മണ്ഡലത്തിൽ ഉൾപ്പെടെയുള്ള പൊതു പരിപാടികൾ ഒഴിവാക്കി അടൂരിലെ വീട്ടിൽ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാജി പ്രഖ്യാപനത്തിന് പിന്നാലെ വന്ന ആരോപണങ്ങൾക്കൊന്നും ഇതുവരെയും രാഹുൽ പ്രതികരണം നടത്തിയിട്ടില്ല.

വീടിനുമുമ്പിൽ മാധ്യമങ്ങൾ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിലോ നവമാധ്യമങ്ങളിലൂടെയോ പ്രതികരിക്കാൻ യുവ എംഎൽഎ തയ്യാറല്ല. ശബ്‌ദരേഖയെ കുറിച്ചുള്ള ചോദ്യങ്ങൾ തുടർന്നപ്പോൾ രാജി പ്രഖ്യാപിച്ച ശേഷം രാഹുൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. അടൂരിലെയും പാലക്കാട് മണ്ഡലത്തിലെയും പൊതു ചടങ്ങുകളും സ്വകാര്യ ചടങ്ങുകളും രാഹുൽ ഒഴിവാക്കി. രാജി പ്രഖ്യാപനത്തിന് പിന്നാലെയും പുതിയ ആരോപണങ്ങളും പരാതികളും ഉയർന്ന വന്ന സാഹചര്യത്തിൽ കടുത്ത പ്രതിരോധത്തിലാണ് രാഹുലും അനുയായികളും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )