പൊന്നാങ്കയം തറപ്പേൽ തോടിൽ തടയണകൾ നശിക്കുന്നു

പൊന്നാങ്കയം തറപ്പേൽ തോടിൽ തടയണകൾ നശിക്കുന്നു

  • പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം

തിരുവമ്പാടി: കടുത്ത വേനലിലും ആർക്കും ഉപകാരപ്പെടാതെ മൂന്ന് തടയണകൾ പ്രവർത്തനരഹിതമായിക്കിടക്കുകയാണ്. പൊന്നാങ്കയം തറപ്പേൽ തോടിലാണ് തടയണകൾ പ്രവർത്തനരഹിതമായിക്കിടക്കുന്നത്. വർഷങ്ങളായി നവീകരണ പ്രവൃത്തി നടക്കാത്തതാണ് തടയണകൾ നശിക്കാൻ കാരണം.

നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പുല്ലൂരാംപാറയ്ക്കും പൊന്നാങ്കയത്തിനുമിടയിലാണ് തടയണകളുള്ളത്. വെള്ളം തടഞ്ഞുനിർത്താൻ കഴിയാത്തതു കാരണം സമീപത്തെ കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ വെള്ളം വറ്റാനായ അവസ്ഥയിലാണ്. പല കിണറുകളും ഇതിനകം വറ്റി.

വരൾച്ചയിൽ നിന്ന് നാടിനെ സംരക്ഷിച്ചു നിർത്താൻ 2012-ൽ ജലസേചനവകുപ്പ് ഹാർഡ് പദ്ധതിയിൽ നിർമിച്ച തടയണകളാണിത്. അറ്റകുറ്റപ്പണി നടത്താത്തതിനെത്തുടർന്ന് പലകകൾ ദ്രവിക്കുകയും ചാനലുകളിൽ തുരുമ്പുകയറി നശിക്കുകയും ചെയ്തതോടെ തടയണയുടെ സംഭരണ ശേഷി കുറഞ്ഞു.

ജലസേചനവകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തിയായതിനാൽ ഗ്രാമപ്പഞ്ചായത്തിന് ഫണ്ട് വകയിരുത്തുന്നതിന് തടസ്സമുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺന്റെ വാദം. തോട് വറ്റുന്നതിനു മുമ്പ് തടയണ അറ്റകുറ്റപ്പണി നടത്തുന്നതിന് ജലസേചനവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് നിയോജ കമണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )