
പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- സ്കൂളിലെ എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റലും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്
പൊയിൽക്കാവ്:പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റലും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് .

പരിപാടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ നേഴ്സിംഗ് ഓഫീസർ ഡോക്ടർ റോഷ്മ മുഖ്യാതിഥിയായി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ചിത്രേഷ് പി. ജി അധ്യക്ഷത വഹിച്ചു. ജീവദ്യുധി എന്ന പേരിൽ രക്തദാനത്തിലൂടെ ഓരോ വിലപ്പെട്ട ജീവനും നിലനിർത്താം എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.രക്തദാനം ചെയ്യാനായി നൂറോളം ആളുകൾ ക്യാമ്പിൽ എത്തിയിരുന്നു.
മുൻ പ്രോഗ്രാം ഓഫീസർ മിഥുൻ മോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം ഓഫീസർ പ്രവീണ.ടി.സി നന്ദി രേഖപ്പെടുത്തി .
CATEGORIES News