
പൊരുതി നേടിയതെല്ലാം നഷ്ടപ്പെടുന്നു- യൂസുഫ് തരിഗാമി
- ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് കശ്മീരി പണ്ഡിറ്റുകൾക്ക് നേരിടേണ്ടി വന്നത്.
കോഴിക്കോട്: ഭീകരരുടെ ആക്രമണങ്ങൾ കാരണം നാടുവിട്ട് പോകേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തിൽ കശ്മീരി എന്ന നിലയിൽ നാണക്കേട് തോന്നുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസുഫ് തരിഗാമി പറഞ്ഞു.
ഭരണഘടനാസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ദ പീപ്പിൾ’ എന്ന മുഖാമുഖം പരിപാടിയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. ഇന്ത്യക്കാർ പോരാടിനേടിയതെല്ലാം തകർക്കുന്നതിന്റെ തുടക്കം മാത്രമാണ് കശ്മീരിനെ വിഭജിച്ച തിലൂടെയും അനുച്ഛേദം 370 റദ്ദാക്കിയതിലൂടെയും നാം കണ്ടത്. ഇന്ന് കശ്മീരാണെങ്കിൽ നാളെ ഡൽഹിയാണ് അവരുടെ ലക്ഷ്യം. ഇന്ന് ലീഗിൻ്റെ കൊടിയാണ് വിലക്കിയത്. നാളെ എന്താണ് വിലക്കാൻ പോകുന്നതെന്ന് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമിതി കൺവീനർ കെ.ടി. കുഞ്ഞി കണ്ണൻ അധ്യക്ഷനായി. പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഡോ. എ.കെ. അബ്ദുൽ ഹക്കിം, ഡോ. യു. ഹേമന്ദ് കുമാർ എന്നിവർ സംസാരിച്ചു. ഡോ. പ്രേംകുമാർ മോഡറേറ്റ റായി.