പോക്സോ കേസ് ; മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു

പോക്സോ കേസ് ; മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു

  • മോൻസൻ മാവുങ്കലിന്റെ് ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്‌മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി പറഞ്ഞത്

കൊച്ചി: പോക്സോ കേസിൽ മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു. മോൻസൻ മാവുങ്കൽ രണ്ടാംപ്രതിയായ പോക്സോ കേസിലാണ് പെരുമ്പാവൂർ കോടതി വിധി പറഞ്ഞത്. മോൻസൻ മാവുങ്കലിന്റെ് ജീവനക്കാരിയുടെ മകളെ ഇയാളുടെ മേക്കപ്പ്‌മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി പറഞ്ഞത്.

ജോഷി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായംചെയ്തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോൻസനെതിരേ ചുമത്തിയിരുന്ന കുറ്റം. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസൽ മാവുങ്കലിനെ കോടതി നേരത്തെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )