പോരാട്ടത്തിൻ്റെ തീമഴ പെയ്ത നാളുകളിലേക്കൊരു പിൻനടത്തം

പോരാട്ടത്തിൻ്റെ തീമഴ പെയ്ത നാളുകളിലേക്കൊരു പിൻനടത്തം

  • ചേമഞ്ചേരി – ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം-പുസ്തക പ്രകാശനം മെയ് 19-ന്
  • ഗ്രാമോത്സവമാക്കാൻ സംഘാടകർ

സോഷ്യലിസ്റ്റ് നേതാവ് കെ. ശങ്കരൻ മാസ്റ്റർ രചിച്ച “ചേമഞ്ചേരി”– ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം” എന്ന പുസ്തകം മെയ് 19-ന് ഞായറാഴ്ച മൂന്നുമണിക്ക് പൂക്കാട് എഫ്എഫ് ഹാളിൽ വെച്ച് പ്രകാശനം ചെയ്യും. എഴുത്തുകാരനും പ്രഭാഷകനു മായ കല്പറ്റ നാരായണനാണ് പുസ്തക പ്രകാശനം നിർവഹിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ചടങ്ങിൽ അധ്യക്ഷയാവും.


ഇന്ത്യാ രാജ്യത്തിൻ്റെ സ്വാതന്ത്ര് ത്തിനുവേണ്ടി 1928- 29 മുതൽ 1942-ലെ ആഗസ്റ്റ് വിപ്ലവ കാലം വരെ ഈ ഗ്രാമത്തിൽ നടന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും പഴയ തലമുറയുടെ ഓർമ്മ പുതുക്കുന്നതിനും വേണ്ടിയുള്ള ഒരു ശ്രമമാണ് പുസ്തകരചനയും വിപുലമായ പുസ്തക പ്രകാശനവുമെന്ന് സംഘാടകർ പറഞ്ഞു.1930-ൽ കണ്ണൂർ സെൻറർ ജയിലിലെ മൈനർ ബ്ലോക്കിൽ തടവുകാരനായി അടയ്ക്കപ്പെട്ട കാരോളി ഉണ്ണി നായരിൽ തുടങ്ങി 1942- കാലത്ത് മകൻ ശങ്കുണ്ണിയോ ടൊപ്പം ദേശീയ പ്രസ്ഥാനത്തിൻ്റെ- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ -സന്ദേശ വാഹകയായ കുഞ്ഞിപ്പാട്ടി അമ്മ വരെയുള്ള ദേശസ്നേഹികളെ, പോരാളികളെ ഈ ചെറുഗ്രന്ഥം അനുസ്മരി ക്കുന്നു. ആഗസ്റ്റ് വിപ്ലവകാലത്ത് അഗ്നിജ്വാല ഉയർത്തിയ, ലിഖിത ചരിത്രത്തിൽ ഇടം ലഭിക്കാതെ പോയ പോരാളികളും ഗ്രന്ഥത്തിൽ അനുസ്മരിക്കപ്പെടുന്നു. ഇവരിൽ പലരുടെയും ഫോട്ടോ പോലും ഇന്ന് ലഭ്യമല്ല.

സമര സഖാക്കൾക്ക് ആവശ്യമായ സംരക്ഷണം നൽകി, രക്ഷാകവചം ഒരുക്കിയ ഒരു പ്രദേശത്തെ ജനങ്ങളും എവിടെയും അനുസ്മരിക്കപ്പെടാതെ പോയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പൊരുതി, ത്യജിച്ച ധീര ദേശാഭിമാനികളിൽ പലർക്കും ഒരു അംഗീകാരവും ആദരവും എവിടെ നിന്നും ലഭിച്ചില്ല. ഈ പ്രദേശത്തു നടന്ന പോരാട്ടങ്ങൾക്കും ചരിത്രത്തിൽ അർഹമായ പരിഗണന ലഭിച്ചിരുന്നില്ല എന്നത് യാഥാർത്ഥ്യം മാത്രം. അരവിന്ദൻ്റെ ”ഉത്തരായന”ത്തിലും വി.എ. കേശവൻ നായരുടെ “ഇരുമ്പഴിക ൾക്കുള്ളിലും” തിക്കോടിയൻ്റെ “അരങ്ങു കാണാത്ത നടനിലുമെല്ലാം” നിറഞ്ഞാടിയവരെ പുതുതലമുറ ആദരവോടെ സ്മരിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു സാഹസത്തിനു ഞങ്ങളെ നിർബന്ധിതരാക്കിയ തെന്ന് ഗ്രന്ഥകാരൻ പറഞ്ഞു.


പഴയ തലമുറയിലെ പോരാളികളെ അനുസ്മരിക്കാനും ആദരിക്കാനും നമുക്ക് ഒത്തുചേരലാണ് ഞായറാഴ്ച നടക്കുക. “ചേമഞ്ചേ രി”- ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമർത്ത ഗ്രാമം – പ്രകാശന ചടങ്ങിൽ എല്ലാവരുടെ സാന്നിധ്യം ആഗ്രഹിക്കുന്നുവെന്നും അതിനായി അഭ്യർത്ഥിക്കുന്നു വെന്നും ഗ്രന്ഥകാരൻ കെ. ശങ്കരൻ മാസ്റ്റർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )