പോലീസിനോട് കയർത്ത് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും

പോലീസിനോട് കയർത്ത് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും

  • നിലമ്പൂരിൽ യു ഡി എഫ് നേതാക്കൾ സഞ്ചരിച്ച കാർ പോലീസ് പരിശോധന നടത്തി.

മലപ്പുറം : നിലമ്പൂരിൽ യു ഡി എഫ് നേതാക്കൾ സഞ്ചരിച്ച കാർ പോലീസ് പരിശോധന നടത്തി. വാഹനത്തിലുണ്ടായിരുന്ന ഷാഫി പറമ്പിൽ എം പി, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ, പി കെ ഫിറോസ് എന്നിവരുടെ സ്യൂട്ട്കെയ്‌സ് തുറന്നായിരുന്നു പരിശോധന. തങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് പരിശോധിക്കുന്നുവെന്ന് ആരോപിച്ച് പോലീസിനോട് കയർത്ത് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും രംഗത്തെത്തി.

ഇന്നലെ രാത്രി വടപുറത്ത് വെച്ചാണ് പരിശോധന നടത്തിയത്. സ്വാഭാവികമായ പരിശോധനയാണ് നടന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ നീലപ്പെട്ടിയിൽ പണം കൊണ്ടുവന്നുവെന്ന ആരോപണവും പരിശോധനയും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നിലമ്പൂരിലും സമാനമായ സംഭവമുണ്ടായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )