പോലീസ് വാട്സ്ആപ്പ് വഴി സമൻസ് അയക്കേണ്ട- സുപ്രീം കോടതി

പോലീസ് വാട്സ്ആപ്പ് വഴി സമൻസ് അയക്കേണ്ട- സുപ്രീം കോടതി

  • ഇലക്ട്രോണിക് മാർഗങ്ങൾ വഴി നോട്ടീസ് അയയ്ക്കാൻ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു വിധി

ന്യൂഡൽഹി : പോലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും മുന്നിൽ ഹാജരാകാൻ കുറ്റാരോപിതർക്ക് വാട്‌സ്‌ആപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് മാർഗങ്ങൾ വഴിയോ നോട്ടീസ് അയയ്ക്കരുതെന്ന് സുപ്രീംകോടതി.

ഇലക്ട്രോണിക് മാർഗങ്ങൾ വഴി നോട്ടീസ് അയയ്ക്കാൻ പോലീസിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു വിധി. പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സമൻസും വാറൻ്റും ഇലക്ട്രോണിക് മാർഗത്തിൽ അയയ്ക്കാൻ കോടതികൾക്ക് അനുവാദം നൽകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹരിയാനയുടെ വാദം. എന്നാൽ ജുഡീഷ്യൽ നടപടികൾ നിർദേശിച്ചിരിക്കുന്ന കാര്യം എക്സിക്യൂട്ടീവ് നടപടികൾക്കു ബാധകമാക്കേണ്ടതില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ്, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )