പ്രകാശ് കാരാട്ട് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി കോർഡിനേറ്റർ

പ്രകാശ് കാരാട്ട് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി കോർഡിനേറ്റർ

  • തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും

ഡൽഹി: ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാർട്ടി കോഡിനേറ്ററുടെ ചുമതല. പാർട്ടി കോൺഗ്രസ് വരെയുള്ള കാലത്ത് കേന്ദ്രകമ്മിറ്റിയുടെയും പി.ബിയുടെയും മേൽനോട്ട ചുമതലയാണ് കാരാട്ടിന് നൽകിയിരിക്കുന്നത്. ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം.
ഏപ്രിലിൽ തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും. അതുവരെയുള്ള കാര്യങ്ങളുടെയും പാർട്ടി കോൺഗ്രസിനാവശ്യമായ സംഘടനാ തയ്യാറെടുപ്പുകളുടെയും ചുമതല പി.ബി. അംഗങ്ങളുൾപ്പെട്ട താത്കാലിക സംവിധാനത്തിനായിരിക്കും. പി.ബി. അംഗങ്ങളുടെ മേൽനോട്ടച്ചുമതലയാണ് പ്രകാശ് കാരാട്ടിന് നൽകിയിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )