
പ്രത്യേകാനുമതി കുവൈറ്റ് നിർത്തലാക്കി
- 2020ന് മുമ്പ് രാജ്യത്ത് വന്ന അനധികൃത പ്രവാസികള്‍ക്ക് നിശ്ചിത പിഴ അടച്ചാല്‍ രേഖകള്‍ ശരിയാക്കി നിയമപരമായി രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നടപടിയാണ് കുവൈറ്റ് നിർത്തലാക്കിയത്.
കുവൈറ്റ് : അനധികൃതമായി താമസിക്കുന്നവക്കുള്ള പിഴ, മാപ്പ് പദ്ധതി കുവൈറ്റ് അവസാനിപ്പിച്ചു . 2020-ന് മുമ്പ് രാജ്യത്ത് വന്ന അനധികൃത പ്രവാസികള്‍ക്ക് നിശ്ചിത പിഴ അടച്ചാല്‍ രേഖകള്‍ ശരിയാക്കി നിയമപരമായി രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നടപടിയാണ് കുവൈറ്റ് അധികൃതര്‍ മരവിപ്പിച്ചത് .
ഇതു സംബന്ധിച്ച ഹ്രസ്വകാല ഉത്തരവ് പിന്‍വലിച്ചതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . മുമ്പുള്ളതുപ്പോലെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള പദ്ധതിയുമായി ആഭ്യന്തര മന്ത്രാ ലയം മുന്നോട്ട് പോകുമെന്നാണ് സൂചന.
CATEGORIES Pravasi