പ്രഥമ സൂപ്പർ ലീഗ് കേരള ഫുട് ബോളിന് നാളെ തുടക്കം

പ്രഥമ സൂപ്പർ ലീഗ് കേരള ഫുട് ബോളിന് നാളെ തുടക്കം

  • സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം

കൊച്ചി: പ്രഥമ സൂപ്പർ ലീഗ് കേരള ഫുട് ബോളിന് നാളെ തുടക്കം. ആദ്യകളിയിൽ ഫോഴ്സ കൊച്ചിയും മലപ്പുറം എഫ്സിയും ഏറ്റുമുട്ടും. കൊച്ചി കലൂർ ജാവാഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. വൈകിട്ട് ആറിന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. പ്രമുഖ കലാകാരൻമാർ വിവിധ പരിപാടികൾ അവതരിപ്പിക്കും.

ആറ് ടീമുകളാണ് ലീഗിൽ. കൊച്ചിക്കും മലപ്പുറത്തിനും പുറമെ തിരുവനന്തപുരം കൊമ്പൻസ്, തൃശൂർ മാജിക് എഫ്സി, കലിക്കറ്റ് എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ് ക്ലബ്ബുകളുമുണ്ട്. നവംബർ പത്തിനാണ് ഫൈനൽ. തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നീ നാല് വേദികളിലായാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും തത്സമയം കാണാം. 99 രൂപ മുതലുള്ള ടിക്കറ്റുകൾ പേ ടിഎം വഴി ബുക്ക് ചെയ്യാം (https://insider.in). മത്സരദിവസം സ്റ്റേഡിയത്തിലും ടിക്കറ്റ് ലഭിക്കും. ഉദ്ഘാടന ദിനമൊഴികെ മറ്റെല്ലാ മത്സരവും രാത്രി ഏഴരയക്കാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )