
പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക്
- കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം കൽപ്പറ്റയിലേക്ക് തിരിച്ചു.
കണ്ണൂർ : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തപ്രദേശത്ത് സന്ദർശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തി. കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം കൽപ്പറ്റയിലേക്ക് തിരിച്ചു.
പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12.15 മുതൽ ദുരന്തപ്രദേശങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും
തുടർന്ന് വയനാട് കളക്ടറേറ്റിൽ എത്തുന്ന അദ്ദേഹം അവലോകനയോഗത്തിൽ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55- ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കും
പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും.