
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി
- അപകടത്തിൽ പരുക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു
അഹമ്മദാബാദ് :പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തി. മുമ്പ് 241 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനാപകടം നടന്ന സ്ഥലം സന്ദർശിച്ചു. സമീപകാലത്തെ ഏറ്റവും വലിയ വ്യോമ ദുരന്തങ്ങളിലൊന്നായിരുന്നു ഇത്.

സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നേരെ മേഘാനിനഗർ പ്രദേശത്തെ അപകടസ്ഥലത്തേക്കാണ് പോയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു.
CATEGORIES News