പ്രമുഖ ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് കണികകളെന്ന് പഠനം

പ്രമുഖ ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് കണികകളെന്ന് പഠനം

  • പത്തു പ്രമുഖ ബ്രാൻഡുകളെടുത്തു നടത്തിയ പഠനത്തിൽ ലിറ്ററിന് ശരാശരി മൂന്നുമുതൽ പത്തുവരെ കണികകളാണ് കണ്ടെത്തിയത്

കേരളത്തിൽ വിൽക്കപ്പെടുന്ന പ്രമുഖ ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ പ്ളാസ്റ്റിക് കണികകളുണ്ടെന്നു പഠനം. പത്തു പ്രമുഖ ബ്രാൻഡുകളെടുത്തു നടത്തിയ പഠനത്തിൽ ലിറ്ററിന് ശരാശരി മൂന്നുമുതൽ പത്തുവരെ കണികകളാണ് കണ്ടെത്തിയത്. നാരുകൾ, ശകലങ്ങൾ, ഫിലിമുകൾ, പെല്ലറ്റുകൾ എന്നിവയുൾപ്പെടെ വിവിധ തരികൾ കാണപ്പെട്ടിട്ടുണ്ട്. കണക്കുപ്രകാരം കുപ്പിവെള്ളംവഴി പ്രതിവർഷം ശരാശരി 153.3 തരികൾ ഉപഭോക്താവിന്റെ ശരീരത്തിലെത്തുമെന്നാണ്.

കേരളത്തിൽ വിൽക്കുന്ന കുടിവെള്ളത്തിൽ പ്ലാസ്റ്റിക് കണികകൾ എത്രത്തോളമുണ്ടെന്ന ഈ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സ്പ്രിങ്ങർ നേച്ചറിന്റെ ഡിസ്‌കവർ എൻവയൺമെന്റ്റിലാണ് പ്രസിദ്ധീകരിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )