
പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയെയും ഉടൻ ചോദ്യം ചെയ്യും
- താരങ്ങൾ ഓംപ്രകാശിന്റെ മുറിയിലെത്തിയത് ലഹരിപാർട്ടിക്കെന്ന് വിവരം
കൊച്ചി: സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഗുണ്ടാത്തലവൻ ഓംപ്രകാശിന്റെ മുറിയിലെത്തിയത് ലഹരിപാർട്ടിക്കെന്ന് വിവരം. ഓംപ്രകാശിൻ്റെ സുഹൃത്തുക്കളുൾപ്പെടെ ചേർന്നാണ് കൊച്ചിയിലെ ആഡംബര ഹോട്ടൽ മുറിയിൽ പാർട്ടി ഒരുക്കിയത്. താരങ്ങളെ ഉടൻ ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പിടികൂടിയ ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ലഹരിവസ്തുക്കൾ കൈവശം വച്ചുവെന്നതാണ് കേസ്. ഓം പ്രകാശിനൊപ്പം പിടികൂടിയ ഷിഹാസിന്റെ പക്കൽനിന്ന് പൊലീസ് കൊക്കൈൻ പിടിച്ചെടുത്തിരുന്നു.
CATEGORIES News