പ്രവാസി ക്ഷേമനിധി; മൊബൈൽ നമ്പർ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണം

പ്രവാസി ക്ഷേമനിധി; മൊബൈൽ നമ്പർ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണം

  • നൽകുന്ന വിവരങ്ങൾ അംഗങ്ങൾക്ക് ലഭിക്കുന്നില്ലെന്ന സാഹചര്യം മനസ്സിലാക്കിയാണ് നിർദേശം

തിരുവനന്തപുരം:കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും മൊബൈൽ നമ്പർ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു . ബോർഡിൽ നിന്ന് നൽകുന്ന വിവരങ്ങൾ ക്ഷേമനിധി അംഗങ്ങൾക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും രജിസ്റ്റർ ചെയ്ത സമയത്ത് അംഗങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ബോർഡിൽ നിന്ന് വിളിക്കുമ്പോൾ മറുപടി ലഭിക്കാത്ത സാഹചര്യം മനസ്സിലാക്കിയാണ് മൊബൈൽ ഫോൺ അപ്ഡേറ്റ് ചെയ്യാനുള്ള നിർദേശം നൽകുന്നത്.

മൊബൈൽ നമ്പർ നൽകാതെ അംഗത്വം എടുത്തിട്ടുള്ളവർക്ക് www.pravasikerala.org വെബ്സൈറ്റിൽ കയറി ‘ നിലവിലുള്ള അംഗങ്ങളുടെ രജിസ്ട്രേഷൻ’ എന്ന ലിങ്കിലൂടെ പുതിയ നമ്പർ രജിസ്റ്റർ ചെയ്യാവുന്നതാണ് .അംഗത്വ രജിസ്ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നമ്പർ മാറിയിട്ടുള്ളവർ വെബ്സൈറ്റിലൂടെ സ്വന്തം പ്രൊഫൈലിൽ കയറി ‘ മൊബൈൽ നമ്പർ അപ്ഡേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്ത‌്‌ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനു സാധിക്കാതെ വരുന്നവർ info@keralapravasi.org ലിങ്കിൽ അപേക്ഷ സമർപ്പിക്കണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )