
പ്രവാസി മലയാളി ഹൃദയാഘാതത്തെതുടർന്ന് മരിച്ചു
- കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ അന്തരിച്ചു.കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.
നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.
CATEGORIES News