
പ്രശസ്ത ഡബ്ലിയു ഡബ്ലിയുഇ താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
- 1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്‌തി കരിയർ ആരംഭിക്കുന്നത്
വിഖ്യാത മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ(66) അന്തരിച്ചു. മിസ്റ്റീരിയോയുടെ കുടുംബമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. മിഗ്വൽ എയ്ഞ്ചൽ ലോപസ് ഡയസ് എന്നാണ് യഥാർഥ പേര്.2009-ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികരംഗത്തോടുള്ള സ്നേഹം കാരണം 2023-ലും മത്സരിച്ചിരുന്നു.

മെക്സിക്കൻ റെസ്ലിങ് സംഘടനയായ ലൂച്ച ലിബ്ര എ.എ.എ. മരണത്തിൽ അനുശോചനമറിയിച്ച് എക്‌സിൽ കുറിപ്പ് പങ്കുവെച്ചു.1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്‌തി കരിയർ ആരംഭിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ ഈ മേഖലയിലെ ലോക പ്രശസ്തനാകുകയും ചെയ്തു. ഇടിക്കൂട്ടിന് പുറത്ത് മെന്ററായും കഴിവുതെളിയിച്ചിരുന്നു മിസ്റ്റീരിയോ.
CATEGORIES News