
പ്രസവശസ്ത്രക്രിയക്കിടെ വയറ്റിനുള്ളിൽ പഞ്ഞി വച്ച് തുന്നികെട്ടി ; ഡോക്ടർക്കെതിരെ കേസ്
- ആലപ്പുഴ പെണ്ണൂക്കര സ്വദേശിനി 28കാരിക്കാണ് ദുരവസ്‌ഥ
ആലപ്പുഴ : പ്രസവശസ്ത്രക്രിയക്കിടെ ഗുരുതര വീഴ്ച വരുത്തിയ ഡോക്‌ടർക്കെതിരെ കേസെടുത്ത് ഹരിപ്പാട് പൊലീസ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ വനിതാഡോക്‌ർക്കെതിരെയാണ് കേസ്. യുവതിയുടെ വയറ്റിനുള്ളിൽ പഞ്ഞിശേഖരം വച്ച് തുന്നിക്കെട്ടി കെട്ടുകയായിരുന്നു ഇത് മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.ആലപ്പുഴ പെണ്ണൂക്കര സ്വദേശിനി 28കാരിക്കാണ് ദുരവസ്‌ഥ.ജൂലൈ 23 ന്നാണ് യുവതി വയറു വേദനയെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തുന്നത്.
പ്രസവ വേദനയാണെന്ന് പറഞ്ഞ ഡോക്‌ടർ ശസ്ത്രക്രിയ നടത്തി. പിന്നാലെ യുവതിയുടെ ശരീരത്തിൽ നീര് വച്ചു. രക്തക്കുറവ് മൂലമെന്നായിരുന്നു ഡോക്‌ടർ ആദ്യം പറഞ്ഞത്. രക്‌തം എത്തിച്ചു നൽകിയിട്ടും മാറ്റം ഉണ്ടാകാതെ വന്നതോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്കാനിങിലാണ് ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തം കട്ടപിടിച്ചതായും മെഡിക്കൽ വേസ്റ്റ‌് ഉള്ളതായും കണ്ടെത്തിയത്.