പ്രസാധകരേ / എഴുത്തുകാരേ, വയനാട് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പുസ്തകങ്ങൾ  വേണം

പ്രസാധകരേ / എഴുത്തുകാരേ, വയനാട് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പുസ്തകങ്ങൾ വേണം

  • ‘കുട്ടികൾക്കുള്ള പുസ്തകങ്ങളും ലൈറ്റ് റീഡിംഗിനുള്ള പുസ്തകങ്ങളുമാണ് ‘ ആവശ്യം

കല്പറ്റ: വയനാട് ഉരുൾ പൊട്ടൽ ദുരന്തബാധിതർ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണിപ്പോൾ. അവിടെ കുട്ടികൾക്കും , മുതിർന്നവർക്കും വായിക്കാനായി ചെറിയ റീഡിംഗ് കോർണർ ഒരുക്കുന്നതിലേക്ക് എല്ലാ പ്രസാധകരും പുസ്തകങ്ങൾ തന്ന് സഹകരിക്കണമെന്ന് വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഭ്യർത്ഥിക്കുന്നു.

കുട്ടികൾക്കുള്ള പുസ്തകങ്ങളും , ലൈറ്റ് റീഡിംഗിനുള്ള പുസ്തകങ്ങളുമാണ് ആവശ്യമായുള്ളത്. താല്പര്യമുള്ള പ്രസാധകരും എഴുത്തുകാരും സെക്രട്ടറി,
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ, ജില്ലാ ലൈബ്രറി, കല്പറ്റ എന്ന വിലാസത്തിൽ കൊറിയർ അയക്കണമെന്ന് വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ അറിയിച്ചു.
ഫോൺ-97441 256 87.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )