പ്രസാർ ഭാരതിയിൽ കോപ്പി റൈറ്റർ ഒഴിവ് ; ഇപ്പോൾ അപേക്ഷിക്കാം

പ്രസാർ ഭാരതിയിൽ കോപ്പി റൈറ്റർ ഒഴിവ് ; ഇപ്പോൾ അപേക്ഷിക്കാം

  • പ്രായപരിധി:35 വയസ്

ന്യൂ ഡൽഹി :പ്രസാർ ഭാരതിക്ക് കീഴിൽ കോപ്പി എഡിറ്റർ തസ്തികയിലേക്ക് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജയ്പൂർ ദൂരദർശൻ അല്ലെങ്കിൽ ആകാശവാണിയിൽ ആയിരിക്കും നിയമനം ലഭിക്കുക. ആകെ 3 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള നിയമനമാണ് നടക്കുന്നത്.

തസ്തിക& ഒഴിവ്: പ്രസാർ ഭാരതിക്ക് കീഴിൽ കോപ്പി എഡിറ്റർ തസ്തികയിൽ നിയമനം.ആകെ 3 ഒഴിവുകളിലേക്ക് കരാർ നിയമനം.

ശമ്പളം:പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും.

പ്രായപരിധി:35 വയസ്

യോഗ്യത:ഏതെങ്കിലും മുഖ്യധാര മാധ്യമസ്ഥാപനത്തിൽ 5 വർഷത്തെ പ്രവൃത്തി പരിചയം.അംഗീകൃത സർവ്വകലാശാല / ഇൻസ്റ്റിറ്റ്യൂട്ട് നിന്ന് ഏതെങ്കിലും മേഖലയിൽ ബിരുദം നേടിയിരിക്കണം.അല്ലെങ്കിൽ ഏതെങ്കിലും മുഖ്യധാര മാധ്യമത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ട് നിന്ന് ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം/ പിജി ഡിപ്ലോമ ഉണ്ടായിരിക്കണം.

ഉദ്യോഗാർഥികൾക്ക് ഹിന്ദി, ഇംഗ്ലീഷ്, രാജസ്ഥാനി ഭാഷകൾ അറിഞ്ഞിരിക്കണം. ഡിജിറ്റൽ മീഡിയയെ സംബന്ധിച്ചുള്ള അറിവ് അഭികാമ്യം.അപേക്ഷകർക്ക് പ്രാദേശിക, ദേശീയ വിഷയങ്ങളെ കുറിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ടായിരിക്കണം.

അപേക്ഷ:
വിജ്ഞാപനം പുറത്തിറങ്ങി 15 ദിവസത്തിനുള്ളിൽ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സ്ക്രീൻഷോട്ട് സഹിതം hrcpbs@prasarbharathi.gov.in – മെയിൽ വിലാസത്തിൽ അയക്കണം. മറ്റേതെങ്കിലും മോഡിലൂടെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )