
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 39 വർഷം തടവ്
- 2021 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്
വയനാട്:പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് വിവിധ വകുപ്പുകളിലായി 39 വർഷം തടവും 95,000 രൂപ പിഴയും വിധിച്ച് കോടതി.

ഇരുളം വാളവയൽ വട്ടത്താനി വട്ടുകുളത്തിൽ വീട്ടിൽ റോഷൻ വി. റോബർട്ട് (27) നെയാണ് കോടതി ശിക്ഷിച്ചത്.സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷ വിധിച്ചത്. 2021 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത് . പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ഓമന വർഗീസ് ഹാജരായി.
CATEGORIES News
