പ്രീ പ്രൈമറി അധ്യാപകരുടെ ഓണറേറിയം വർധനവ്; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

പ്രീ പ്രൈമറി അധ്യാപകരുടെ ഓണറേറിയം വർധനവ്; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

  • അപ്പീലിൽ ജൂൺ 23ന് ബെഞ്ച് വിശദമായ വാദം കേൾക്കും

കൊച്ചി:സംസ്ഥാന ത്തെ സർക്കാർ സ്‌കൂളുകളിൽ പി ടി എ നടത്തുന്ന പ്രീപ്രൈമറി സ്കൂ‌ളുകളിലെ അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ച സിംഗിൾ ബെഞ്ച് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സർക്കാർ പിടിഎ നിയമിച്ച അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമാക്കി വർധിപ്പിക്കാൻ നിർദേശിച്ച ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നടപടി. നിലവിൽ 12,500, 7500 എന്നിങ്ങനെയാണ് ഓണറേറിയം.അപ്പീലിൽ ജൂൺ 23ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് വിശദമായ വാദം കേൾക്കും. ഓണറേറിയം തുക സർക്കാർ ഭരണതലത്തിൽ തീരുമാനിക്കേണ്ടതാണ്.

വർധിപ്പിക്കണമെന്നു പറയാൻ കോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് ഹരജി നൽകിയത്.ഓൾ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരും ഫയൽ ചെയ്ത ഹരജി പരിഗണിച്ചായിരുന്നു സിംഗിൾ ബെഞ്ച് വേതനം വർധിപ്പിച്ച് ഉത്തരവിട്ടത്. സർക്കാർ നടത്തുന്ന പ്രീ-സ്കൂളുകളിലെ അധ്യാപകർക്ക് തുല്യമായ ശമ്പള സ്കെയിൽ ഉൾപ്പെടെയുള്ള സേവന വ്യവസ്ഥകൾ രൂപീകരിക്കുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നുമായിരുന്നു അസോസിയേഷന്റെ പ്രധാനപ്പെട്ട ആവശ്യങ്ങൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )