പ്ലസ് വൺ അപേക്ഷയിൽ തിരുത്തൽ വരുത്താൻ അവസാന അവസരം

പ്ലസ് വൺ അപേക്ഷയിൽ തിരുത്തൽ വരുത്താൻ അവസാന അവസരം

  • 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുന്നോടിയായി അപേക്ഷകർക്ക് ട്രയൽ അലോട്ട് പരിശോധിക്കാനും തിരുത്താനും ബുധനാഴ്ച‌ വൈകുന്നേരം അഞ്ചുമണി വരെ സമയം. അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത് 24നാണ്. ജൂൺ രണ്ടിന് പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. അപേക്ഷ നൽകുന്നതിന്റെ ഭാഗമായി കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ നൽകിയ വിവരങ്ങളിൽ പേരു മാത്രമേ തിരുത്താൻ അനുമതിയുള്ളൂ.

വിലാസം, ജാതി, ബോണസ് പോയിന്റിന് അർഹമാകുന്ന മറ്റു വിവരങ്ങൾ തുടങ്ങിയവയിൽ പിശകുണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയിൽ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഇതിന് കഴിയില്ലെങ്കിൽ ബന്ധപ്പെട്ട വിവരങ്ങൾ തിരുത്തേണ്ടതാണ്.സ്പോർട്‌സ് ക്വാട്ട പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ജൂൺ മൂന്നിനാണ് ആദ്യ അലോട്ട്മെന്റ്. എയ്‌ഡഡ് സ്‌കൂളുകളിൽ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യാനാണ് ഹയർസെക്കൻഡറി വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ജൂൺ 10 മുതലാണ് പ്രവേശനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )