
പ്ലസ് വൺ പ്രവേശനം; അവസാനഘട്ടമായ സ്പോട്ട് അഡ്മിഷന് നാളെ വരെ അപേക്ഷിക്കാം
- നാളെ വൈകീട്ട് നാലുമണി വരെ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നത്
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ അവസാനഘട്ടമായ സ്പോട്ട് അഡ്മിഷന് നാളെ വരെ അപേക്ഷിക്കാം. നാളെ വൈകീട്ട് നാലുമണി വരെ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നത്.

ഒഴിവുകളുടെ വിവരം ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെൻ്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കാണ് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാൻ അവസരമുള്ളത്. ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
CATEGORIES News